ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കും; സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ. ആവർത്തിച്ചുള്ള ആക്രമണങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, രാത്രികാല മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ നഗരത്തിൽ വർധിച്ചതിനെത്തുടർന്നാണ് നടപടി. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ പോലീസ് സേന മൂന്ന് ഘട്ടങ്ങളായുള്ള നൈറ്റ് പട്രോളിംഗ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടിക്കായി വിന്യസിച്ച വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിശ്ചിത സമയത്തിന് ശേഷം ബാരിക്കേടുകൾ സ്ഥാപിച്ച് റോഡ് അടക്കാനും പദ്ധതിയുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി പോലീസ് വകുപ്പ് ഇ-ബീറ്റ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്. ജിപിഎസ് സിസ്റ്റത്തിൽ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കാൻ വകുപ്പ് ശ്രമിക്കുന്നുണ്ട് ഇതിന് പുറമെ അതിർത്തി വഴിയുള്ള മയക്കുമരുന്ന്. കടത്ത് തടയാൻ അധിക ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
TAGS: BENGALURU
SUMMARY: Police to have checkpoints points, increase night patrol to control crime



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.