മെട്രോ ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും


ബെംഗളൂരു: നമ്മ മെട്രോയിലെ നിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും. മറ്റ്‌ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ബെംഗളൂരു മെട്രോയിലാണ് ഏറ്റവുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് യാത്രക്കാരോടുള്ള ദ്രോഹമാണെന്ന് ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. ഞായറാഴ്ച മുതലാണ് മെട്രോ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും പകരം നിരക്ക് വർധിപ്പിച്ചത് തീർത്തും നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

ഡൽഹി മെട്രോയിൽ 12 കിലോമീറ്റർ യാത്രയ്ക്ക് 30 രൂപ നൽകുമ്പോൾ, ബെംഗളൂരുവിൽ 60 രൂപയാണ് നൽകേണ്ടത്. പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായി ഉയർത്തിയിട്ടുമുണ്ട്. രാജ്യത്തെ മറ്റൊരു മെട്രോയും ഇത്രയും ഉയർന്ന നിരക്ക് ഈടാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്ന കാരണത്താലാണ് പലരും ബസ് യാത്ര ഒഴിവാക്കി മെട്രോയെ ആശ്രയിക്കുന്നത്. എന്നാൽ നിരക്ക് വർധന എല്ലാവർക്കും ഇരുട്ടടിയായിരിക്കുകയാണെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ബി.എം.ആർ.സി.എൽ പ്രതിമാസ, ത്രൈമാസ, വാർഷിക പാസുകൾ അവതരിപ്പിക്കണം. ഇത് പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും, ബി.എം.ആർ.സി.എല്ലിന് കുറഞ്ഞ ചെലവിലുള്ള പ്രവർത്തന മൂലധനം നൽകുകയും ചെയ്യുമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി. സി. മോഹൻ പറഞ്ഞു.

TAGS:
SUMMARY: Commuters and opposition protest against metro fare hike


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!