തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്നവയില്‍ 16 എണ്ണം എല്‍ഡിഎഫിന്റെയും 10 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് വാര്‍ഡുകളാണ്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.
ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ
തിരുവനന്തപുരം ജില്ല
- തിരുവനന്തപുരം കോർപറേഷൻ – ശ്രീവരാഹം വാർഡ്
- കരുംകുളം ഗ്രാമപഞ്ചായത്ത് – കൊച്ചുപള്ളി വാർഡ്
- പൂവച്ചൽ ഗ്രാമപഞ്ചായത്ത് – പുളിങ്കോട് വാർഡ്
- പാങ്ങോട് ഗ്രാമപഞ്ചായത്ത് – പുലിപ്പാറ വാർഡ്
കൊല്ലം ജില്ല
- കൊട്ടാരക്കര നഗരസഭ – കല്ലുവാതുക്കൽ വാർഡ്
- അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് – അഞ്ചൽ വാർഡ്
- കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് – കൊട്ടറ വാർഡ്
- കുലശേഖരപുരം ഗ്രാമപഞ്ചായത്ത് – കൊച്ചുമാംമൂട് വാർഡ്
- ക്ലാപ്പന ഗ്രാമപഞ്ചായത്ത് – പ്രയാർ തെക്ക് ബി വാർഡ്
- ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് – പടിഞ്ഞാറ്റിൻ കര വാർഡ്
പത്തനംതിട്ട ജില്ല
- പത്തനംതിട്ട നഗരസഭ- കുമ്പഴ നോർത്ത് വാർഡ്
- അയിരൂർ ഗ്രാമപഞ്ചായത്ത് – തടിയൂർ വാർഡ്
- പുറമറ്റം ഗ്രാമപഞ്ചായത്ത് – ഗ്യാലക്സി നഗർ വാർഡ്
ആലപ്പുഴ ജില്ല
- കാവാലം ഗ്രാമപഞ്ചായത്ത് – പാലോടം വാർഡ് മുട്ടാർ ഗ്രാമപഞ്ചായത്ത് – മിത്രക്കരി ഈസ്റ്റ് വാർഡ്
കോട്ടയം ജില്ല
- രാമപുരം ഗ്രാമപഞ്ചായത്ത് – ജി വി സ്കൂൾ വാർഡ്
എറണാകുളം ജില്ല
- മൂവാറ്റുപുഴ നഗരസഭ – ഈസ്റ്റ് ഹൈസ്കൂൾ വാർഡ്
- അശമന്നൂർ ഗ്രാമപഞ്ചായത്ത് – മേതല തെക്ക് വാർഡ്
- പൈങ്ങോട്ടൂർഗ്രാമപഞ്ചായത്ത് – പനങ്കര വാർഡ്
- പായിപ്ര ഗ്രാമപഞ്ചായത്ത് – നിരപ്പ് വാർഡ്
തൃശൂർ ജില്ല
- ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് – മാന്തോപ്പ് വാർഡ്
പാലക്കാട് ജില്ല
- മുണ്ടൂർ ഗ്രാമപഞ്ചായത്ത് – കീഴ്പാടം വാർഡ്
മലപ്പുറം ജില്ല
- കരുളായി ഗ്രാമപഞ്ചായത്ത് – ചക്കിട്ടാമല വാർഡ്
- തിരുനാവായ ഗ്രാമപഞ്ചായത്ത് – എടക്കുളം ഈസ്റ്റ് വാർഡ്
കോഴിക്കോട് ജില്ല
- പുറമേരി ഗ്രാമപഞ്ചായത്ത് -കുഞ്ഞല്ലൂർ വാർഡ്
കണ്ണൂർ ജില്ല
- പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് – താഴെ ചമ്പാട് വാർഡ്
കാസറഗോഡ് ജില്ല
- കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് – അയറോട്ട് വാർഡ്
TAGS : VOTE COUNTING | LOCAL ELECTION
SUMMARY: Counting of votes for local body by-elections today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.