സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ്‌ തുടരും


സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. കെ ജി സത്യൻ – ഇടുക്കി, എം തങ്കദുരൈ – മൂന്നാർ, തിലോത്തമ സോമൻ, ലിസി ജോസ് – ഇടുക്കി എന്നിവരാണ് ജില്ല കമ്മിറ്റിയിലെ പുതുമുഖങ്ങൾ. രണ്ടാം തവണയാണ് വർഗീസ് ജില്ല സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ല സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌.

64-കാരനായ സി.വി. വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. രണ്ടാം തവണയാണ് വർഗീസ് ജില്ലാ സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.ചെള്ളക്കുഴിയിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനിച്ചു. 18-ാം വയസ്സിൽ പാർടിയംഗമായി. 1980ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗമായി. ബഥേൽ സഹകരണ ആശുപത്രി സ്ഥാപകനാണ്‌.ഇടുക്കി മെഡിക്കൽ കോളേജ് എച്ച്എംസി അംഗവും ജൈവഗ്രാം ജില്ലാ സഹകരണസംഘം പ്രസിഡന്റുമാണ്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.

24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

TAGS : |
SUMMARY : CV Varghese will continue as CPI(M) Idukki District Secretary.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!