കൊല്ലത്ത് എല്‍ഡിഎഫില്‍ തര്‍ക്കം; ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെ രാജിവച്ച് സിപിഐ

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ ഭരണത്തെച്ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഐ പ്രതിനിധിയുടെ രാജി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവാണ് സ്ഥാനം രാജിവച്ചത്
കൊല്ലം മധുവിനൊപ്പം രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സിപിഐ രാജിവച്ചിട്ടുണ്ട്. നിശ്ചിതകാലയളവിന് ശേഷം മേയര്‍ സ്ഥാനം സിപിഎം നേതാവ് പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ മേയര്‍സ്ഥാനം രാജിവക്കാതായതോടെയാണ് പ്രശ്‌നം രൂക്ഷമായത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് അദ്ധ്യക്ഷന്‍ സജീവ് സോമന്‍ എന്നിവരുമാണ് മധുവിനൊപ്പം രാജിവച്ചത്.
നാലുവര്‍ഷം മേയര്‍ സ്ഥാനം സിപിഎമ്മിനും അവസാന ഒരുവര്‍ഷം സിപിഐക്കും എന്നതായിരുന്നു ധാരണ. എന്നാല്‍, ഇത് പാലിക്കാന്‍ സിപിഎം തയാറായില്ല. പലതവണ ജില്ലാ തലത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. ഇത് പരാജയപ്പെട്ടതോടെയാണ് സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. സിപിഎമ്മിലെ തന്നെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് പ്രസന്നാ ഏണസ്റ്റ് മേയര്‍ സ്ഥാനത്ത് തുടര്‍ന്നത്.
TAGS : LDF
SUMMARY : Dispute in LDF in Kollam; CPI resigns including the post of Deputy Mayor



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.