പുഴയിൽ സർവേ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു

കാസറഗോഡ്: കാസറഗോഡ് അഡൂർ പള്ളങ്കോട് പയസ്വിനിപ്പുഴയിൽ ചെക്ഡാം നിർമിക്കുന്നതിനുള്ള സർവേക്കിടയിൽ കരാർ കമ്പനി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെറിയനാട് മാമ്പ്രതൂമ്പിനാൽ വീട്ടില്‍ ടി ആർ തുളസീധരന്റെയും ഷീലയുടെയും മകന്‍ ടി നിഖിൽ (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സർവേക്കായി നിഖിലും മറ്റൊരാളും പുഴയിൽ ഇറങ്ങി. കല്ലിൽപിടിച്ച് നിൽക്കുന്നതിനിടെ നിഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി നിഖിലിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
TAGS : DROWN TO DEATH | KASARAGOD NEWS
SUMMARY : Employee drowns during survey work in river



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.