കശ്മീരി വിദ്യാർഥിക്ക് നേരെ റാഗിംഗ്; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: കശ്മീരി വിദ്യാർഥിയെ റാഗ് ചെയ്ത അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ. വിജയപുര അത്താനി റോഡിലുള്ള അൽ അമീൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളായ മുഹമ്മദ് കൈസർ (23), സമീർ തദാപത്രി (24), മൻസൂർ ബാഷ (24), ഷെയ്ഖ് ദാവൂദ് (23), മുഹമ്മദ് ജമാദർ (23) എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നിന്നുള്ള ഒന്നാം വർഷ വിദ്യാർഥിയായ ഹമീം ആണ് റാഗിംഗിന് ഇരയായത്. ക്രിക്കറ്റ് മത്സരത്തിനിടെ സീനിയർ വിദ്യാർഥികളും ജൂനിയറുകളും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് റാഗിംഗ് നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഹോസ്റ്റൽ മുറിയിൽ കയറി ഹമീമിനെ മർദിക്കുകയും, നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഹമീം പ്രധാനമന്ത്രി, ജമ്മു കശ്മീർ ഭരണകൂടം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ സംഭവം പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടനെ വിജയപുര റൂറൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: BENGALURU
SUMMARY: Five MBBS students arrested for ragging Kashmiri student



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.