ചാമ്പ്യൻസ് ട്രോഫി; പുതുചരിത്രമെഴുതി ഇബ്രാഹിം സദ്രാൻ


ലാഹോർ: ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായി അഫ്ഗാനിസ്താൻ ഓപ്പണർ ഇബ്രാഹീം സദ്രാൻ. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് താരം കുറിച്ചത്. 146 പന്തിൽ 12 ഫോറും ആറു സിക്‌സറും സഹിതമാണ് സദ്രാൻ 177 റൺസെടുത്തത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ 165 റൺസ് നേടിയ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിന്‍റെ റെക്കോർഡാണ് സദ്രാന്‍ തകർത്താണ്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സദ്രാന്റെ സെഞ്ചുറി ബലത്തിൽ അഫ്ഗാനിസ്താൻ ഇംഗ്ലണ്ടിനെതിരേ ഏഴുവിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ന്യൂസീലൻഡിന്റെ നഥാൻ ആസിൽ 2004-ൽ പുറത്താവാതെ നേടിയ 145 റൺസായിരുന്നു ചാമ്പ്യൻസ് ട്രോഫിയിൽ ഇതുവരെയുള്ള ടോപ് സ്കോർ. സിംബാബ്വെയുടെ ആൻഡി ഫ്ളവറും 145 റൺസ് നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു അഫ്ഗാനിസ്താൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറും സദ്രാന്റേതുതന്നെയാണ്. 2022-ൽ ശ്രീലങ്കയ്ക്കെതിരേ 162 റൺസ് നേടിയ സ്വന്തം റെക്കോഡ് തന്നെയാണ് സദ്രാൻ തകർത്തത്. ഏകദിനത്തിൽ വ്യക്തിഗത സ്കോർ രണ്ടുതവണ 150-ന് മുകളിൽ കടക്കുന്ന ഒരേയൊരു അഫ്ഗാൻ ബാറ്ററും സദ്രാൻ തന്നെയാണ്.

TAGS: SPORTS
SUMMARY: Ibrahim Zudran creates new history in Champions trophy


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!