സ്‌കൂളില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഉബൈദിനാണ് അന്വേഷണച്ചുമതല.

ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകന്‍ ബെന്‍സണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കാണാതായ ബെന്‍സണെ രാവിലെ ആറുമണിയോടെകുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെ ക്ലാസ്സിൽ അസൈമെന്റ് സീൽ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ പോയി സീൽ എടുത്തു കൊണ്ടുവരാൻ ടീച്ചർ ബെൻസനോട് പറഞ്ഞു. ഇത് പ്രകാരം, വിദ്യാർഥി ഓഫീസിൽ പോയി ക്ലർക്കിനോട് സീൽ ചോദിച്ചു. ക്ലർക്ക് സനൽ സീൽ തരാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്ക് തർക്കം രൂക്ഷമായതിനെ തുടർന്ന് അധ്യാപകർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് രക്ഷകർത്താവിനെ വിളിച്ചുകൊണ്ടു വന്നതിനുശേഷം ക്ലാസ്സിൽ കയറിയാൽ മതി എന്ന് അധ്യാപകർ പറയുകയും വീട്ടിൽ വിഷയം അറിയിക്കുകയും ചെയ്തു.

സ്കൂൾ വിട്ടു വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വീട്ടിലെത്തിയ വിദ്യാർഥി സഹപാഠികളെ വീട്ടിൽ വിളിച്ചുവരുത്തി. തുടർന്ന് 12 മണിയോടു കൂടി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. പുലർച്ചെ മൂന്നു മണിയായിട്ടും വിദ്യാർഥിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ  സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടന്ന അന്വേഷണത്തിൽ രാവിലെ അഞ്ച് മണിക്ക് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സ്കൂളിൽ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത മാന്യനായ കുട്ടിയാണെന്നാണ് നാട്ടുകാരും വിദ്യാർഥികളും പറയുന്നത്.

അതേസമയം സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു.

TAGS : |
SUMMARY : Incident of student suicide in school; Department of Public Education has announced an investigation


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!