അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകര്‍ത്തു

കോഴിക്കോട്: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു ആക്രമണം ഉണ്ടായത്.
അർധരാത്രി അഞ്ചുപേർ അടങ്ങുന്ന സംഘമെത്തി ബ്രോസ്റ്റഡ് ചിക്കൻ ചോദിക്കുകയായിരുന്നു. തീർന്നെന്ന് പറഞ്ഞതോടെ വാക്കുതർക്കമായി. ഇത് പിന്നീട് ആക്രമണത്തിന് വഴിമാറുകയായിരുന്നു. ഉടമയ്ക്കും ജീവനക്കാർക്കും മർദനമേറ്റു. കടയിലെ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
TAGS : LATEST NEWS
SUMMARY : The group ransacked the coffee shop after asking for broasted chicken in the middle of the night



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.