തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് 17 സീറ്റ്, യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17 ഇടങ്ങളിൽ എൽഡിഎഫ് വിജയം നേടി. 12 ഇടത്താണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റുകൾ യുഡിഎഫ് അധികം നേടി. എസ്ഡിപിഐ ഒരിടത്ത് ജയിച്ചപ്പോൾ ബിജെപിക്ക് ഒന്നും നേടാനായില്ല.
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. 28 വാര്‍ഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയുടെ വി. ഹരികുമാർ 12 വോട്ടിനാണ് ജയിച്ചത്. ഹരികുമാർ 1358 വോട്ട് നേടി. ബിജെപിയുടെ മിനി ആർ 1346 വോട്ടുമായി രണ്ടാമതെത്തി. കോൺഗ്രസിന്റെ ബി സുരേഷ് കുമാറിന് 277 വോട്ട് മാത്രമാണ് നേടാനായത്. പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിന്റെ സെയ്ദ് സബർമതിയാണ് വിജയി. അതേസമയം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാർഡ് എൽഡിഎഫിന് നഷ്ടമായി. കോൺഗ്രസിൻ്റെ സേവ്യർ ജറോൺ ആണ് ഇവിടെ ജയിച്ചത്. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയിൽ എസ്ഡിപിഐയുടെ മുജീബ് പുലിപ്പാറ അട്ടിമറി വിജയം നേടി. സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കൊല്ലം: ജില്ലയിൽ ആറിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാലിടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ആർക്കും സീറ്റ് നഷ്ടമില്ല. കൊട്ടാരക്കര മുനിസിപ്പാലിറ്റി-കല്ലുവാതുക്കല്‍ ഡിവിഷന്‍ -സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഐയിലെ മഞ്ജു സാം 193 വോട്ടുകൾക്ക് വിജയിച്ചു.അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്-അഞ്ചല്‍ ഡിവിഷന്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ മുഹമ്മദ് ഷെറിൻ 877 വോട്ടുകൾക്കാണ് വിജയിച്ചത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്-കൊട്ടറ- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ വത്സമ്മ 900 വോട്ടുകൾക്ക് വിജയിച്ചു. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുമാംമൂട്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിർത്തി. സിപിഎമ്മിലെ സുരജാ ശിശുപാലൻ 595 വോട്ടിനാണ് വിജയിച്ചത്.ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്-പ്രയാര്‍ തെക്ക് ബി- സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ജയാദേവി 277 വോട്ടുകൾക്ക് വിജയിച്ചു.ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത്-പടിഞ്ഞാറ്റിന്‍കര- സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് വിജയിച്ചത്.
പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ നോര്‍ത്തിൽ എൽഡിഎഫ് സ്വത.സ്ഥാനാർഥി വിജയിച്ചു. എൽഡിഎഫിലെ ബിജിമോൾ മാത്യു മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്. അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത്-തടിയൂര്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ പ്രീത നായർ 106 വോട്ടുകൾക്ക് വിജയിച്ചു.പുറമറ്റം ഗ്രാമപ്പഞ്ചായത്ത്-ഗ്യാലക്സി നഗര്‍ വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടുകൾക്ക് വിജയിച്ചു.
ആലപ്പുഴ: ജില്ലയിലെ കാവാലം പഞ്ചായത്ത് പാലോടം വാർഡിൽ എൽഡിഎഫിന്റെ മംഗളാനന്ദൻ വിജയിച്ചു. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റ് വാർഡിൽ യുഡിഎഫിന്റെ ബിൻസിയാണ് വിജയി.
കോട്ടയം: രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി രജിത ടി ആർ 235 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.കോട്ടയം: രാമപുരം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി കെ.ആർ.അശ്വതി രണ്ടാമതെത്തി. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഷൈനി സന്തോഷ് എതിർപക്ഷത്തേക്കു കൂറുമാറിയിരുന്നു. ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
എറണാകുളം: ജില്ലയിലെ മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ഹൈസ്കൂൾ വാർഡ് മേരിക്കുട്ടി ചാക്കോയിലൂടെ യുഡിഎഫ് നിലനിർത്തി. അശമന്നൂർ പഞ്ചായത്ത് മേതല വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ എൻ.എം.നൗഷാദ് ആണ് വിജയി. പായിപ്ര പഞ്ചായത്ത് നിരപ്പ് വാർഡും എൽഡിഎഫിന് നഷ്ടമായി. കോൺഗ്രസിന്റെ സുജാത ജോൺ ആണ് ജയിച്ചത്. പൈങ്ങോട്ടൂർപനങ്കര വാർഡിൽ അമൽ രാജിന്റെ വിജയത്തിലൂടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.
തൃശൂർ: ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് പതിനൊന്നാം വാർഡിൽ ഷഹർബാന്റെ ജയത്തോടെ എൽഡിഎഫ് സീറ്റ് നിലനിർത്തി. പാലക്കാട് മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം വാർഡും എൽഡിഎഫിനൊപ്പം തന്നെ നിന്നു. സിപിഐഎമ്മിലെ പി.ബി.പ്രശോഭ് ആണ് വിജയി. മലപ്പുറം ജില്ലയിൽ കരുളായി പഞ്ചായത്ത് 12ാം വാർഡ് ചക്കിട്ടാമല നിലനിർത്താനും തിരുന്നാവായ പഞ്ചായത്ത് എട്ടാം വാർഡ് എടക്കുളം ഈസ്റ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനും യുഡിഎഫിന് കഴിഞ്ഞു.
ഇടുക്കി: വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്-ദൈവംമേട് വാർഡിൽ എൽഡിഎഫിന് വിജയം. കേരള കോൺഗ്രസ് എമ്മിലെ ബിനു ഏഴ് വോട്ടിന് വിജയിച്ചു.
കോഴിക്കോട്: പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡ് UDF പിടിച്ചെടുത്തു. കോൺഗ്രസിന്റെ അജയൻ 20 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. കണ്ണൂർ പന്ന്യന്നൂർ പഞ്ചായത്ത് താഴെ ചമ്പാട് വാർഡ് എൽഡിഎഫ് നിലനിർത്തി. കാസർഗോഡ് കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സൂര്യാഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ്, കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറയിലും എൽഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാലക്കാട്: മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-കീഴ്പ്പാടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പ്രശോഭ് 346 വോട്ടിന് വിജയിച്ചു.
മലപ്പുറം: കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാർഡിൽ യുഡിഎഫിനു വൻ വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാർഡിൽ ഇത്തവണ ലീഗ് സ്ഥാനാർഥി വിപിൻ ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്താണു കരുളായി.തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോൺഗ്രസിലെ അബ്ദുൽ ജബ്ബാർ പിടിച്ചെടുത്തത്.∙
കണ്ണൂർ: പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് താഴെ ചമ്പാടിൽ സിപിഎമ്മിന്റെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.വാർഡ് അംഗവും പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎമ്മിലെ അശോകൻ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കാസറഗോഡ്: ജില്ലിയിലെ കോടോം -ബേളൂർ പഞ്ചായത്തിലെ അയരോട്ട് എൽഡിഎഫിലെ സൂര്യ ഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡിൽ എൽഡിഎഫിലെ ഒ നിഷയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ സുകുമാരനും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.
TAGS : LOCAL BODY BYPOLLS
SUMMARY: Local body by-elections: LDF wins 17 seats, UDF 12, BJP wins no seats



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.