വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ബെംഗളൂരു പോലീസ്


ബെംഗളൂരു: വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി ബെംഗളൂരു സിറ്റി പോലീസ്. കാറിന് മുൻപിൽ ബോധപൂർവം ചാടി അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണിത്. കെആർ പുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

അധികം തിരക്കില്ലാത്ത റോഡിലൂടെ കടന്നുപോയ കാറിലെ ഡാഷ്‌ക്യാം ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. റോഡ് മുറിച്ചുകടന്ന യുവാവ് മനപൂർവം കാറിന് മുൻപിൽ വീണ് അപകടം ഉണ്ടായെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേസമയം, കാറിന് മുൻപിലൂടെ വന്ന ബൈക്കിലുളള യുവാക്കൾ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും അപകടത്തിൽപ്പെട്ട യുവാവിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

തുടർന്നാണ് ഡ്യാഷ് ക്യാം ദൃശ്യങ്ങളിൽ നിന്ന് സത്യാവസ്ഥ മനസിലായത്. ഇത്തരത്തിലുളള തട്ടിപ്പിന്റെ ആശങ്കകൾ വർധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. അതേസമയം, എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാം ഉറപ്പായും ഘടിപ്പിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: | ACCIDENT
SUMMARY: Man fakes accident at kr puram, police warms


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!