ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാർ നൽകുന്ന റോഡ്, മെട്രോ റെയിൽ, സബർബൻ റെയിൽവേ സേവനങ്ങൾക്ക് പുറമെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ട്രെയിൻ യാത്രാ ഓപ്ഷൻ റെയിൽവേ മന്ത്രാലയം അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ചില സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് റെയിൽവേ എന്നും അദ്ദേഹം വിശദമാക്കി.
മെട്രോ റെയിൽ, റോഡ്, റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കമ്പനി (കെ-റൈഡ്) നിയന്ത്രിക്കുന്ന സബർബൻ റെയിൽവേ പ്രോജക്റ്റ് എന്നിവ വഴി ജനങ്ങൾക്ക് നിലവിൽ ബെംഗളൂരു വിമാനത്താവളത്തിലേക്ക് എത്താൻ സാധിക്കും. ഇവ കൂടാതെ വിമാനത്താവളത്തിലേക്ക് റെയിൽവേ കണക്റ്റിവിറ്റി ഓപ്ഷനും നൽകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ദൊഡ്ഡജാലയ്ക്കും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള പുതിയ റെയിൽവേ ലിങ്ക് പാതയ്ക്ക് ആകെ 7.9 കിലോമീറ്റർ നീളമുണ്ടാകും. മൂന്ന് സ്റ്റേഷനുകളും ഉണ്ടായിരിക്കും. 7.9 കിലോമീറ്റർ ദൂരത്തിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും ബാക്കി 1.65 കിലോമീറ്റർ ഭൂഗർഭ പാതയും ആയിരിക്കും.
TAGS: BENGALURU
SUMMARY: Train connectivity from Bengaluru city to Airport soon, says Vaishnaw



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.