ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ്, 2 മരണങ്ങള്‍ കെട്ടിടം തകര്‍ന്നു വീണ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2 പേരുടെ മരണം കെട്ടിടം ഇടിഞ്ഞു വീണതുമൂലമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കുറുവങ്ങാട് സ്വദേശി ലീലയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
ലീല, അമ്മുക്കുട്ടി അമ്മ, രാജന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഇന്നാണ് പൂര്‍ത്തിയായിത്. കൊയിലാണ്ടിയില്‍ പൊതുദര്‍ശനം വെച്ചതിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടത്തും. രാജന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു. അതേസമയം അപകടത്തില്‍ പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവര്‍ ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തില്‍ ആകെ 32 പേര്‍ക്ക് പരുക്കേറ്റിരുന്നു. അതേസമയം ആനയിടഞ്ഞ സംഭവത്തില്‍ വനം വകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത തരത്തിലുള്ള കണ്ടെത്തലുകള്‍ ആണ് മുന്നോട്ടുവെക്കുന്നത്. ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ എന്ന ആന മുന്നില്‍ കയറിയതാണ് പീതാംബരന്‍ എന്ന ആനയെ പ്രകോപിപ്പിച്ചത് എന്നുമാണ് വനം വകുപ്പ് പറയുന്നത്.
TAGS : ELEPHANT
SUMMARY : One person died after being trampled by an elephant, 2 died after a building collapsed; postmortem report



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.