ഇന്ത്യക്കാരെ വിലങ്ങിട്ട് തിരികെയെത്തിച്ച സംഭവം; ലോകസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: യു.എസിൽ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സംഭവത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഉച്ചവരെ ലോക്സഭ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവെച്ചു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. നമ്മുടെ ജനങ്ങളോടുള്ള ക്രൂരത തടയുന്നതിനും സ്വദേശത്തും വിദേശത്തും ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഭ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിപക്ഷം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വിഷയം വിദേശനയവുമായി ബന്ധപ്പെട്ടതാണെന്നും ഓരോ രാജ്യത്തിനും അവരുടെതായ നിയമവും നിയന്ത്രണങ്ങളുമുണ്ടാകുമെന്നും ഇതിന്‍റെ പേരിൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ, പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും സഭ പിരിയുകയായിരുന്നു.
അമേരിക്കയുടെ കുടിയേറ്റക്കാരെ ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി 104 ഇന്ത്യൻ പൗരന്മാരടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് യു.എസ്. സൈനിക വിമാനത്തിൽ അമൃതസറിലെ ശ്രീ ഗുരു രാംദാസ് ജി വിമാനത്താവളത്തിൽ എത്തിയത്. സൈനിക വിമാനത്തിനകത്ത് കാലുകളും കൈകളും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിപ്പിച്ചായിരുന്നു 40 മണിക്കൂറോളം നീണ്ട യാത്ര. ഇതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. 30 പേർ പഞ്ചാബിൽ നിന്നുള്ളവരും പഞ്ചാബിൽനിന്ന് 30 പേർ, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 33 പേർ വീതം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് മൂന്നുപേർ വീതം, ചണ്ഡീഗഢിൽനിന്ന് രണ്ടുപേരുമാണ് എത്തിയത്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഘമാണ് മടങ്ങിയെത്തിയത്. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് തങ്ങളെ അമേരിക്ക നാടുകടത്തിയതെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് പറഞ്ഞു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഇത് അഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. 7.25 ലക്ഷം ഇന്ത്യൻ പൗരർ രേഖകളില്ലാതെ അവിടെ കഴിയുന്നതായാണ് കണക്ക്. 2,467 ഇന്ത്യക്കാർ തടങ്കൽപ്പാളയങ്ങളിലാണ്. അനധികൃത കുടിയേറ്റക്കാരിൽ അധികവും ഗുജറാത്തുകാരാണ്. അനധികൃതമായി രാജ്യത്ത് കഴിയുന്ന 18,000 ഇന്ത്യക്കാരിൽ ആദ്യസംഘത്തെയാണ് പുറത്താക്കിയതെന്ന് അമേരിക്ക അറിയിച്ചു. മറ്റുള്ളവരെയും ഉടൻ കുടിയിറക്കും. 17,940 ഇന്ത്യക്കാർക്കാണ് ഇതുവരെ നാടുകടത്തൽ നോട്ടീസ് നൽകിയത്.
TAGS : US DEPORTATION | LOKSABHA
SUMMARY : Opposition protests in Lok Sabha over incident of Indians being brought back in chains



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.