ചിലർ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നു, പാവപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ ചിലർക്ക് ബോറടി’; രാഹുൽ ഗാന്ധിയുടെ ബോറിംഗ് പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: വിനോദത്തിനായി കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിലെ ദരിദ്രരെ കുറിച്ചുള്ള ചർച്ചകൾ വിരസമായി തോന്നാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ലോക്സഭ പ്രതിപക്ഷ നേതാവ് ​രാഹുൽ ഗാന്ധിക്കെതിരെയാണ് മോദി വിമർശനം ഉന്നയിച്ചത്.

പതിനാലാം തവണയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പറയാന്‍ തനിക്ക് അവസരം നല്‍കിയ ജനങ്ങളോട് നന്ദി പറയുന്നുവെന്ന മുഖവുരയോടെയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ചിലനേതാക്കൾ ആഡംബരംനിറഞ്ഞ കുളിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, തങ്ങളുടെ ശ്രദ്ധ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണെന്നും മോദി പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകളായി ” ഗരീബി ഹഠാവോ ” മുദ്രാവാക്യങ്ങൾ നൽകിയതിന് കോൺഗ്രസിനെയും മോദി പരിഹസിച്ചു. ഗരീബി ഹഠാവോ മുദ്രാവാക്യം കേട്ടുവെന്നും എന്നാൽ അത് നടപ്പാക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും മോ​ദി പറഞ്ഞു. ഞങ്ങൾ യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നു, അതേസമയം, ചില പാർട്ടികൾ നടപ്പാക്കാൻ കഴിയാത്ത വാഗ്‌ദാനങ്ങൾ നൽകി അവരെ വിഡ്ഢികളാക്കുന്നു. ഇവർ യുവാക്കളുടെ ഭാവിയിന്മേൽ ദുരന്തങ്ങളായി മാറുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ‌ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു

ഞങ്ങൾ വ്യാജ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാറില്ല. മറിച്ച് യഥാർഥ വികസനമാണ് ഞങ്ങൾ നൽകിയത്. മിസ്റ്റർ ക്ലീൻ എന്നായിരുന്നു ഒരു പ്രധാനമന്ത്രിയെ വിളിക്കാറ്. കേന്ദ്രത്തിൽനിന്ന് ഒരു രൂപ നൽകിയാൽ, 15 പൈസ മാത്രമേ ജനങ്ങൾക്ക് ലഭിക്കാറുള്ളൂയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ദരിദ്രരുടെ വേദനയും സാധാരണക്കാരുടെ കഷ്‌ടപ്പാടുകളും എളുപ്പം മനസിലാക്കാൻ സാധിക്കില്ല. അതിന് ‘പാഷൻ' വേണം, ചിലർക്ക് അതില്ല. ഓല മേഞ്ഞ മേൽക്കൂരയ്ക്കു കീഴിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടും തകർന്ന സ്വപ്നങ്ങളും എല്ലാവർക്കും മനസിലാകണമെന്നില്ല', മോദി പറഞ്ഞു.

രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ, അനർഹരായ 10 കോടിപ്പേരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് സർക്കാർ നീക്കി. 10 വർഷത്തിനിടെ ആദായനികുതി കുറച്ച് മധ്യവർഗത്തിന്റെ സേവിങ്സ് വർധിപ്പിച്ചു. 2014-ന് മുമ്പ് നികുതി ബോബുകളും ബുള്ളറ്റുകളുമായിരുന്നു തൊടുത്തുവിട്ടത്. അത് ജനജീവിതത്തെ ബാധിച്ചു. തങ്ങൾ ക്രമേണ ആ മുറിവുണക്കിയെന്നും മോദി അവകാശപ്പെട്ടു.രണ്ടുലക്ഷം രൂപവരെയായിരുന്നു 2013-14 കാലഘട്ടത്തിൽ ആദായനികുതി പരിധി. എന്നാൽ, ഇന്ന് ഇപ്പോൾ അത് 12 ലക്ഷമായി ഉയർത്തി. ഞങ്ങൾ മുറിവുണക്കുക മാത്രമല്ല, അതിന് മുകളിൽ ബാൻഡേജിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

TAGS : |
SUMMARY : PM criticizes Rahul Gandhi's boring remarks; Some people do photoshoots in huts, some get bored when he talks about the poor


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!