തലസ്ഥാനത്തെ നടുക്കിയ കൂട്ടകൊലപാതകത്തിന് പിന്നില്‍ പണമോ പ്രണയമോ?; കാരണം കണ്ടെത്താൻ പോലീസ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൊലപാതക പരമ്പരയുടെ കാരണം കണ്ടെത്താൻ പോലീസ്. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പ്രതി അഫ്നാന്‍ പോലീസിൽ നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. അതേസമയം പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. അഫ്നാന്‍ പോലീസ് സ്റ്റേഷനിൽ ഹാജരായത് വിഷം കഴിച്ച നിലയിലാണ്. പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നിടങ്ങളിലായി അഞ്ചുപേരാണ് യുവാവിന്റെ ക്രൂരകൃത്യത്തില്‍ മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പേരുമല ‘സെല്‍മാസ്' ല്‍ അഫ്നാന്‍ (23) ആണ് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചുറ്റികകൊണ്ട് തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്.
അഫ്നാന്റെ വീട്ടില്‍ വെച്ചാണ് സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് ഉമ്മയും ആക്രമണത്തിനിരയായത്. ശേഷം ഇവരുടെ മരണം ഉറപ്പാക്കാന്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിടുകയും ചെയ്തു.
വെഞ്ഞാറമ്മൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അഫ്സാന്‍. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് പിതൃമാതാവ് സല്‍മാബീവിയെ തലയ്ക്കടിച്ചു കൊന്നത്. ആദ്യം പിതൃസഹോദരന്റെ വീട്ടിലും പിന്നെ പിതൃമാതാവിന്റെ വീട്ടിലെത്തിയുമായിരുന്നു കൊല. പിന്നീട് സ്വന്തം വീട്ടിലെത്തി കൃത്യം നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അഫ്ഫാന്റെ ഉപ്പ റഹിം ഗള്‍ഫിലാണ്.
TAGS : VENJARAMOODU MURDER | THIRUVANATHAPURAM
SUMMARY : Police to find out the reason behind the mass murder that shook the capital; Money or love?



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.