ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയിലെ അശ്ലീല തമാശ വിവാദങ്ങൾക്കിടയാണ് നിർദ്ദേശം. ഒടിടിക്കും ബ്രോഡ്കാസ്റ്റിംഗ് സെല്‍ഫ് റെഗുലേഷന്‍ ബോഡിക്കുമാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
2021ലെ ഐ ടി നിയമ ചട്ടങ്ങള്‍ പാലിക്കണം. നിയമം ലംഘിക്കുന്ന ഒടിടി, ബ്രോഡ്കാസ്റ്റിംഗ് സെല്‍ഫ് റഗുലേഷന്‍ ബോഡിക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഒടിടി പ്ലാറ്റ് ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും പോണോഗ്രഫി, അശ്ലീല ഉള്ളടക്കം എന്നിവ പ്രചരിക്കുന്നതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് എം പിമാരില്‍ നിന്നും ചില സംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
നിയമപ്രകാരം നിരോധിച്ച യാതൊന്നും കൈമാറരുതെന്ന് ഒടിടി പ്ലാറ്റ്ഫോമുകളോട് മന്ത്രാലയം ആവശ്യപ്പെട്ടുയ ചട്ടങ്ങളുടെ ഷെഡ്യൂളില്‍ നല്‍കിയിരിക്കുന്ന പൊതു മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി ഉള്ളടക്കം പ്രായത്തെ അടിസ്ഥാനമാക്കി തരംതിരിക്കണം. കുട്ടികള്‍ക്ക് അത്തരം ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് ‘എ' റേറ്റ് ചെയ്ത ഉള്ളടക്കത്തിന് പ്രത്യേക നിയന്ത്രണ സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചത്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിയമം പാലിക്കാതെ എല്ലാ തരത്തിലുള്ള ഉള്ളടക്കങ്ങളും പങ്കിടുന്നതായി സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
TAGS : OTT | CENTRAL GOVERNMENT
SUMMARY : Pornographic content on OTT platforms; Central government to impose strict restrictions



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.