എയ്റോ ഇന്ത്യ; ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം


ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. വെള്ളിയാഴ്ചയാണ് എയ്റോ ഇന്ത്യ സമാപിക്കുന്നത്. മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് ഇന്നും നാളെയുമായി പ്രവേശനം അനുവദിക്കും. എയ്റോ ഇന്ത്യയിലേക്ക് പോകുന്നവർക്കായി ബിഎംടിസി 180 സൗജന്യ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബിഎംടിസി സർവീസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും.

നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൾ, ശിവാജിനഗർ, കെംഗേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.

പൊതുജനങ്ങൾക്ക് വിമാനങ്ങളുടെ പ്രദർശനം, എയർ ഡിസ്പ്ലേ , സ്റ്റാറ്റിക് പ്രദർശനം തുടങ്ങിയവ ആസ്വദിക്കാം. ഐഎഎഫിന്‍റെ സുഖോയ് യുദ്ധവിമാനങ്ങൾ, സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം, സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ഉണ്ടാകും.

TAGS:
SUMMARY: Public to be allowed at Aero India from today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!