അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

ബെംഗളൂരു: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ അന്നഭാഗ്യയിൽ ഇനി പണം നൽകില്ല. പകരമായി അടുത്ത പത്ത് മാസം പത്ത് കിലോ വീതം അരി ലഭിക്കും. നിലവിൽ അഞ്ച് കിലോ അരിയും ബാക്കി പണവുമാണ് നൽകിവന്നത്. പത്ത് കിലോ വീതം അരി വിതരണം ആരംഭിക്കുന്നതോടെ പണം നൽകുന്നത് നിർത്തലാക്കുമെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.
2023 ഫെബ്രുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്തുകിലോ അരിവീതം മാസംതോറും നൽകുന്നതിനായാണ് പദ്ധതി തുടക്കമിട്ടത്. എന്നാൽ ഉയര്‍ന്ന അളവില്‍ അരി സംഭരിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധിക അഞ്ച് കിലോയ്‌ക്ക് ബദലായി പണം നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ചുകിലോ അരിക്കുപകരം 170 രൂപ പദ്ധതിയിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസംതോറും അയച്ചുവരുകയായിരുന്നു. ഒരുകിലോ അരിക്ക് 34 രൂപവെച്ച് കണക്കാക്കിയാണിത്. എന്നാൽ നിലവിൽ അരി നൽകാൻ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഇനി പണം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങളിൽ ഒന്നാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്ത ശക്തി പദ്ധതി, 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയ ഗൃഹജ്യോതി പദ്ധതി, ബിരുദ പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്കു സഹായ ധനം നൽകുന്ന യുവനിധി പദ്ധതി, വീട്ടമ്മമാർക്ക് 2000 രൂപ പ്രതിമാസം നൽകുന്ന ഗൃഹലക്ഷ്മി സ്കീം എന്നിവയാണ് സർക്കാർ നടപ്പിലാക്കിയ മറ്റ് ഗ്യാരണ്ടി പദ്ധതികൾ.
TAGS: KARNATAKA
SUMMARY: Karnataka to stop cash transfer under Anna Bhagya



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.