യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ


ബെംഗളൂരു: യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ. വൈസ് ചാൻസലർ നിയമനത്തിലടക്കമുള്ള മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയാനുള്ള പ്രമേയമാണ് പാസാക്കിയത്. ബെംഗളൂരുവിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവിലാണ് കരട് മാർഗരേഖയ്ക്ക് എതിരെ പ്രമേയം പാസാക്കിയത്. കേരളവും തമിഴ്നാടും കർണാടകയുമടക്കം ആറു സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് യോഗം ചേർന്നത്.

അക്കാദമിക് വിദഗ്ധർ അല്ലാത്തവർക്കും വിസിമാരാകാം എന്ന ചട്ടം എടുത്ത് കളയണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. യോഗ്യത, നിയമന കാലയളവ് എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ വേണം. വിസി സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ഉണ്ടായേ തീരൂ. സംസ്ഥാന സർക്കാരിനെ വിസി നിയമനത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ഫെഡറൽ തത്വങ്ങൾക്ക് തന്നെ എതിരാണെന്ന് മന്ത്രിമാർ പറഞ്ഞു. പുതിയ യുജിസി നയത്തിന്‍റെ കരട് മാർഗരേഖ സ്വകാര്യ സ്ഥാപനങ്ങളെ മാത്രം സഹായിക്കുന്നതാണ്.

പുതിയ മാർഗരേഖ തയ്യാറാക്കുമ്പോൾ കൃത്യമായി സംസ്ഥാനങ്ങളോട് ആലോചിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗ രേഖക്കെതിരെ കേരള നിയമസഭ നേരത്തെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു.

TAGS:
SUMMARY: Higher Education Ministers' conclave passes 15-point resolutions demanding UGC to withdraw draft regulations


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!