കാട്ടാക്കടയിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ സ്കൂളിലെ ക്ലർക്കിന് സസ്പെൻഷൻ


തിരുവനന്തപുരം:  കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. പരുത്തിപ്പള്ളി ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ ക്ലര്‍ക്ക് സനല്‍ ജെ-യ്ക്ക് എതിരെയാണ് നടപടി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബംന്ധപ്പെട്ട് കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി.

ഇന്നലെയാണ് സ്‌കൂള്‍ കെട്ടടത്തില്‍ കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വ്യാഴം ബെൻസണും ക്ലർക്കായ സനലും തമ്മിൽ സ്കൂൾ സീൽ എടുത്തതു സംബന്ധമായി അനാവശ്യ സംസാരം നടന്നതായും തുടർന്ന് കുട്ടിയുടെ അമ്മയോട് സൗകര്യമുളള ദിവസം സ്കൂളിലെത്താൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ട്. അന്വേഷണ ദിവസം സനൽ അവധിയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ സനലിനെ അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.

കുറ്റിച്ചൽ എരുമക്കുഴി സായൂജ്യ ഹൗസിൽ ബെന്നി ജോർജ്–- സംഗീത ദമ്പതികളുടെ മകാണ് ബെൻസൺ ഏബ്രഹാം. വ്യാഴാഴ്ച രാത്രിമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ വെള്ളിയാഴ്ച പുലർച്ചെ ആറിന് ബെൻസന്റെ അമ്മാവൻ സതീഷാണ് സ്‌കൂൾ കെട്ടിടത്തിന്റെ പടിക്കെട്ടിന്റെ ജനൽഭാഗത്ത് വിദ്യാർഥിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ചയായിരുന്നു പ്രാക്ടിക്കൽ പരീക്ഷ. വ്യാഴാഴ്ച രാവിലെ പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള സീൽ പതിച്ചു വാങ്ങാൻ ബെൻസൺ സ്കൂളിലെ ക്ലർക്കിന് അടുത്തു പോയി. ഇവിടെ വച്ച് സനൽകുമാർ അസഭ്യം പറഞ്ഞതായാണ് വിവരം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചില അധ്യാപകരും ക്ലർക്കിന്റെ ഭാഗം ചേർന്ന് കുട്ടിയെ ശാസിച്ചതായും ബന്ധുക്കൾ പറയുന്നു. ബെൻസൺ വീട്ടിലെത്തി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കൾ സമാധാനിപ്പിച്ചു. ഇതിനുശേഷം കൂട്ടുകാരനെ കാണാൻ പോകുന്നെന്ന് പറഞ്ഞിറങ്ങിയ ബെൻസൺ വൈകിയും എത്തിയില്ല. തുടർന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ തൂങ്ങിയനിലയിൽ കണ്ടത്‌.

TAGS : |
SUMMARY : Suicide of a Plus One student in Kattakkada: The accused school clerk has been suspended


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!