സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ ‘തേനും വയമ്പും’ ഇന്ന്


ബെംഗളൂരു: ഈണങ്ങള്‍ കൊണ്ട് മലയാള ചലച്ചിത്ര സംഗീതത്തെ ഭാവ സമ്പന്നമാക്കിയ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത സന്ധ്യ ഇന്ന് വൈകീട്ട് 5.30 മുതല്‍   ഇന്ദിരാനഗറിലെ ഇ.സി.എ. ഓഡിറ്റോറിയത്തിൽ നടക്കും.

ബാംഗ്ലൂർ മ്യൂസിക് കഫെയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായാണ് തേനും വയമ്പും-രണ്ട്' എന്ന പേരിലുള്ള സംഗീതവിരുന്ന് ഒരുക്കുന്നത്. പിന്നണിഗായകരായ സുദീപ് കുമാർ, കെ.കെ. നിഷാദ്, സംഗീത ശ്രീകാന്ത്, റിയാലിറ്റിഷോ താരങ്ങളായ ആതിര വിജിത്ത്, ബാംഗ്ലൂർ മ്യൂസിക് കഫെയിലെ കൃഷ്ണകുമാർ, ജിജോ എന്നിവരിലൂടെ ബെംഗളൂരു മലയാളികള്‍ക്ക് രവീന്ദ്ര ഗാനങ്ങൾ വീണ്ടും അനുഭവവേദ്യമാകും.

രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ മുഖ്യാതിഥിയാകും. കന്നഡ സിനിമാ പിന്നണി ഗായകനും മലയാളിയുമായ രമേഷ് ചന്ദ്ര അതിഥി ഗായകനായി എത്തുമെന്ന് പ്രോഗ്രാം ഡയറക്ടറും ബാംഗ്ലൂർ മ്യൂസിക് കഫെയുടെ സ്ഥാപകനുമായ എ.ആർ. ജോസ് അറിയിച്ചു. 12 അംഗ ഓർക്കസ്ട്ര സംഘമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

രവീന്ദ്രന്റെ ആഗ്രഹപ്രകാരം പാലക്കാട് കോങ്ങാട് ‘ആനന്ദഭവനം' എന്ന പേരിൽ തയ്യാറാവുന്ന സീനിയർ സിറ്റിസൺഹോമിന്റെ വിശദാംശങ്ങൾ അടങ്ങിയ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്യും. പാസുകൾക്കും മറ്റു വിവരങ്ങൾക്കും: 9342818018, 9845771735, 9845234576


TAGS : ,
SUMMARY : ‘Thenum Vayambum', composed of songs by music director Raveendran, is out today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!