അമ്മയുടെ മൃതദേഹത്തിനൊപ്പം രണ്ട് പെണ്‍മക്കള്‍ കഴിഞ്ഞത് 9 ദിവസം

ഹൈദ്രബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെണ്‍മക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒമ്പത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങള്‍ക്ക് ശേഷം പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വരസിഗുഡയിലെ വാടക വീട്ടിലായിരുന്നു സംഭവം.
ജനുവരി 23-നാണ് 45-കാരിയായ മാതാവ് ഉറക്കത്തിനിടെ മരിക്കുന്നത്. വിളിച്ചിട്ട് ഉണരാതിരുന്നതോടെ മക്കള്‍ അമ്മയുടെ പള്‍സും ശ്വാസമിടിപ്പും പരിശോധിച്ചു. അമ്മ മരിച്ചെന്ന് മനസിലാക്കിയതോടെ ഇരുവരും വിഷാദത്തിലായി. വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടി. വെള്ളം മാത്രം കുടിച്ചാണ് ഇവർ ഈ ദിവസങ്ങളില്‍ കഴിഞ്ഞത്.
ഇടയ്‌ക്ക് ബോധരഹിതരായി വീണെങ്കിലും വീടിന് പുറത്തുവരാൻ ഇവർ തയാറായില്ല. ഒറ്റപ്പെട്ട വീടായതിനാല്‍ അയല്‍ക്കാരും അറിഞ്ഞില്ല. ദുർഗന്ധവും വീട്ടില്‍ നിന്ന് വന്നില്ല. ഒടുവില്‍ ജനുവരി 31ന് യുവതികള്‍ എം.എല്‍.എയുടെ ഓഫീസിലെത്തി അമ്മ മരിച്ചെന്നും സംസ്കരിക്കാൻ പണമില്ലെന്നും പറഞ്ഞു. പോലീസിനെ സമീപിക്കാൻ ഓഫീസില്‍ നിന്നറിയിച്ചു ഇതോടെയാണ് വിവരം പുറം ലോകമറിയുന്നത്.
പോലീസെത്തിയാണ് മൃതേദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്. ബിരുദം പൂർത്തിയാക്കിയ ഒരാള്‍ സെയില്‍സ് ഗേളായും മറ്റൊരാള്‍ ഇവൻ്റ് മാനേജ് മെൻ്റ് കമ്പനിയിലുമായിരുന്നു ജോലി ചെയിതിരുന്നത്. രണ്ടുമാസമായി ഇവർ ജോലി മതിയാക്കിയിട്ട്. ഇവരുടെ പിതാവ് വർഷങ്ങള്‍ക്ക് മുമ്പെ വീട് ഉപേക്ഷിച്ച് പോയിരുന്നു. ഇവർക്ക് ബന്ധുക്കളുമില്ല. യുവതികള്‍ക്ക് കൗസിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Two daughters spent 9 days with their mother's dead body



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.