വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാർലമെന്ററി സംയുക്ത സമിതി (ജെപിസി) റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം. ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങൾ ജെപിസി റിപ്പോർട്ടിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചത് നാടകീയ രംഗങ്ങളിലേക്കു നയിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭ അംഗീകാരം നല്‍കി.
റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെ.പി.സി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം, വിയോജനക്കുറിപ്പുകൾ ഒന്നും റിപ്പോർട്ടിൽനിന്ന് നീക്കിയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതേ തുടർന്ന് രാജ്യസഭയിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ എംപിമാർ ലോക്സഭ സ്പീക്കർ ഓം ബിർള, മന്ത്രി കിരൺ റിജിജു എന്നിവരുമായി നടത്തിയ ചർച്ചയിൽ വിയോജനക്കുറിപ്പുകൾ ജെപിസി കരട് റിപ്പോർട്ടിൽ പൂർണമായി ഉൾക്കൊള്ളിക്കാൻ ധാരണയായി.
പ്രതിപക്ഷം നിര്‍ദ്ദേശിച്ച നാല്‍പതിലേറെ ഭേദഗതികള്‍ തള്ളിയ സംയുക്ത പാര്‍ലമെന്‍ററി സമിതി ഭരണപക്ഷം കൊണ്ടുവന്ന 15 ഭേദഗതികള്‍ അംഗീകരിച്ചാണ് അന്തിമ റിപ്പോര്ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന.
TAGS : WAQF BOARD AMENDMENT BILL
SUMMARY : Waqf Amendment Bill: Rajya Sabha approves JPC report amid protests



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.