വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി പ്രതി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് സഹോദരനെയടക്കം 5 പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍. ബന്ധുവായ അമ്മയെയും മകളെയും ആണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് പോലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടുമാണ് അഫാൻ വെളിപ്പെടുത്തല്‍ നടത്തിയത്.
5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാൻ പറഞ്ഞു. ഇയാള്‍ക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേർത്തു.
അതേസമയം അഫാനെ ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. പിന്നാലെ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയില്‍ ലഭിച്ചാലുടൻ കൊല നടന്ന വീടുകളെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് കേസുകളില്‍ കൂടി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu murder case: Accused Afan says he had planned to kill two more people



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.