21കാരിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിനെതിരെ കേസ് 


കാസറഗോഡ്: വാട്സ്ആപ്പിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കാസറഗോഡ് നെല്ലിക്കട്ട സ്വദേശിയായ ഭർത്താവ് അബ്ദുൽ റസാഖിനെതിരെയാണ് ഹോസ്ദുർഗ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. അബ്ദുള്‍ റസാഖ് കൈക്കലാക്കിയ 20 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാണ് ആവശ്യം. യുവതിയുടെ മൊഴി പോലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും.

യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്ന സന്ദേശം അയച്ചതെന്നു പരാതിയിൽ പറയുന്നു. ഫെബ്രുവരി 21ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് അബ്ദുൽ റസാഖ് ഗൾഫിൽ നിന്നും വാട്സാപ്പിൽ മുത്തലാക്ക് സന്ദേശം അയച്ചത്. ഭർതൃവീട്ടിൽ കടുത്ത പീഡനം അനുഭവിച്ചുവെന്നും ഭക്ഷണം നൽകിയില്ലെന്നും അസുഖം ഉണ്ടായാൽ ആശുപത്രിയിൽ കൊണ്ടു പോകാറില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. രണ്ടര വർഷക്കാലം പീഡനം തുടർന്നുവെന്നും എല്ലാം സഹിച്ചാണ് ജീവിച്ചിരുന്നതെന്നും ഇപ്പോൾ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു. 68 കാരിയായ ഭർതൃ മാതാവ് നഫീസ, 37 കാരിയായ ഭർതൃ സഹോദരി റുഖിയ , ഫൗസിയ (25) എന്നിവർ ചേർന്ന് നിരന്തരം പീഡിപ്പിച്ചതായും പരാതിയുണ്ട്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വീട്ടുകാർ ആലോചിച്ചാണ് അബ്ദുൽ റസാഖുമായുള്ള വിവാഹം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹ നിശ്ചയത്തിനു കാരണവന്മാർ 50 പവൻ സ്ത്രീധനമായി ആവശ്യപ്പെട്ടെങ്കിലും 20 പവൻ മാത്രമെ നൽകാൻ സാധിച്ചുള്ളു. സ്വർണം മുഴുവനും പിന്നീട് വിറ്റതായും യുവതി പറയുന്നു.

2019ലെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷം ജില്ലയില്‍ ലഭിക്കുന്ന ആദ്യ പരാതിയാണിത്. മൂന്നു വർഷം തടവും പിഴയുമാണ് പാർലമെന്റ് പാസാക്കിയ നിയമഭേദഗതി പ്രകാരം മുത്തലാഖിനുള്ള ശിക്ഷ.

TAGS :
SUMMARY : 21-year-old woman given triple talaq via WhatsApp; Case filed against husband


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!