നടി സൗന്ദര്യയുടെ മരണം അപകടമല്ല; കൊലപാതകമെന്ന് ആരോപണം, 21 വർഷത്തിന് ശേഷം പോലീസിൽ പരാതി


ഹൈദരാബാദ് : തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ചിട്ടിമല്ലു എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്. തെലുങ്കു നടൻ മോഹൻബാബുവാണ് കൊലപാതകത്തിനു പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു.

സംഭവത്തിൽ മോഹൻ ബാബുവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം, സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു ആരോപണങ്ങൾ വ്യാജമാണെന്ന് കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

സൗന്ദര്യ മരിച്ച് 20 വർഷം പിന്നിടുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ. ഷംഷാബാദിലുള്ള ആറ് ഏക്കർ സ്ഥലം വിക്കാൻ സൗന്ദര്യയേയും സഹോദനരനെയും മോഹൻ ബാബു നിർബന്ധിച്ചിരുന്നു. എന്നാൽ ഇവർ സമ്മതിക്കാഞ്ഞതോടെ താരങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തുവെന്നും ചിട്ടിമല്ലു പറയുന്നു.

സൗന്ദര്യയുടെ മരണശേഷം മോഹൻ ബാബു ബലമായി പ്രസ്തുത ഭൂമി ഏറ്റെടുത്തതായും ഇയാൾ ആരോപിച്ചു. മോഹൻ ബാബുവിൽനിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നാണ് ചിട്ടിമല്ലുവിന്റെ ആവശ്യം. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ചിട്ടിമല്ലു പരാതിയിൽ പറയുന്നു.

കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്.പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ വേഷമിട്ട നടിയാണ് സൗന്ദര്യ. 2004 ഏപ്രിൽ 17നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച ചെറുവിമാനം തകർന്ന് സൗന്ദര്യ മരിച്ചത്. സൗന്ദര്യയുടെ സഹോദരൻ അമർനാഥ്, പൈലറ്റ് മാവേലിക്കര സ്വദേശി ജോയ് ഫിലിപ്പ്, ബിജെപിയുടെ പ്രാദേശിക നേതാവ് രമേഷ് ഖാദം എന്നിവരും ജെക്കൂർ എയർഫീൽഡിനടുത്തുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. കാർഷിക സർവകലാശാലയുടെ ഗാന്ധി കൃഷി വികാസ് കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. സൗന്ദര്യയടക്കം വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞുപോയിരുന്നു.  മുപ്പത്തിരണ്ടാം വയസ്സിലാണ് സൗന്ദര്യയെ മരണം കവർന്നത്. വിവാഹം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുന്ന മാസത്തിലായിരുന്നു ദുരന്തം.

TAGS : | |
SUMMARY : Actress Soundarya's death murder?; Complaint against actor Mohan Babu after 21 years

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!