സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയേക്കും


ബെംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ 60 വയസാണ് വിരമിക്കൽ പ്രായം. ഇതാണ് ഉയർത്തുക. പരിചയസമ്പന്നരായ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായം ദീർഘകാലം സംസ്ഥാനത്തിന് ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഏകദേശം 35 വർഷം മെഡിക്കൽ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ചെലവഴിച്ച ശേഷം, 60 വയസ്സിൽ നിർബന്ധിത വിരമിക്കലിനു മുമ്പ് 20-25 വർഷം മാത്രമേ സേവനമനുഷ്ഠിക്കാൻ ഇവർക്ക് ശേഷിക്കുന്നുള്ളൂ. വിരമിക്കൽ പ്രായം നീട്ടുന്നത് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും മുതിർന്ന ഡോക്ടർമാരുടെ വൈദഗ്ധ്യം പൂർണ്ണമായി ഉപയോഗപ്പെടുത്താനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇക്കാര്യം ഉടൻ ചർച്ച ചെയ്യുമെന്നും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ നിർദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാർ, ഔട്ട്‌സോഴ്‌സ് മെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനും സർക്കാർ തീരുമാനമായതായി മന്ത്രി കൂട്ടിച്ചേർത്തു.

TAGS:
SUMMARY: Karnataka govt mulls raising retirement age for doctors in super-speciality hospitals

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!