അൾട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍; ഇടുക്കിയില്‍ ചുവപ്പ് ജാഗ്രത


തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. 11 ആണ് ഇവിടത്തെ സൂചിക. അപകടകരമായ സാഹചര്യമായതിനാൽ ജില്ലയില്‍ ചുവപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലാണ് ഏറ്റവും കുറവ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്- മൂന്ന്. വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയ അള്‍ട്രാവയലറ്റ് സൂചികയുടെ അടിസ്ഥാനത്തില്‍ അതീവ ഗുരുതര, ജാഗ്രതാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.ആലപ്പുഴയിൽ ഒൻപതും പാലക്കാട്, മലപ്പുറം ജില്ലകളിൽ എട്ടുമാണ് സൂചിക. ഇവിടങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പാണ്.

ആറിനും ഏഴിനുമിടയില്‍ സൂചിക രേഖപ്പെടുത്തിയ ഇടങ്ങളില്‍ മഞ്ഞ ജാഗ്രതയാണ് നല്‍കിയിട്ടുള്ളത്. കൊല്ലത്തെ കൊട്ടാരക്കര, കോട്ടയത്തെ ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ സൂചിക ഏഴാണ്. എറണാകുളത്തെ കളമശ്ശേരി, തൃശൂരിലെ ഒല്ലൂര്‍, കോഴിക്കോട്ടെ ബേപ്പൂര്‍, വയനാട്ടിലെ മാനന്തവാടി തുടങ്ങിയിടങ്ങളില്‍ ആറാണ് സൂചിക. കണ്ണൂരിലെ ധര്‍മടം,  കാസറഗോഡ് ജില്ലയിലെ ഉദുമ എന്നിവിടങ്ങളില്‍ അഞ്ചാണ് അള്‍ട്രാ വയലറ്റ് സൂചിക. ഇത് സാരമുള്ളതല്ല.

ശ്രദ്ധിക്കുക 

പകൽസമയം വെയിലേൽക്കുന്നത് ഒഴിവാക്കണം.  തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

TAGS : |
SUMMARY : As the UV index is high; Red alert in Idukki


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!