ആശാവർക്കർമാർ ഇന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്


തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ഇന്നു മുതൽ പുതിയ തലത്തിലേക്ക് കടക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാമാർ നിരാഹാര സമരമിരിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ്‌ ഇന്ന് രാവിലെ 11 മുതൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നിരാഹാരമിരിക്കുക.

ആരോഗ്യമന്ത്രി വീണാ ജോര്‍ജും ആശാ വര്‍ക്കര്‍മാരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എന്‍.എച്ച്‌.എം. ഡയറക്‌ടറുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു മന്ത്രി ചര്‍ച്ചയ്‌ക്കു തയാറായത്‌. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാക്കുകയായിരുന്നു.

അതേസമയം കേന്ദ്ര സഹായം കിട്ടാതെ ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധന നടക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.

TAGS :
SUMMARY : Asha workers to go on indefinite hunger strike from today

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!