ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് മാർച്ച് മുതൽ വർധിച്ചേക്കും. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12ന് ഓട്ടോറിക്ഷ യൂണിയനുകളുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മീറ്റർ നിരക്കുകൾ വർധിപ്പിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനോട് ഓട്ടോ ഡ്രൈവർമാരുടെ അസോസിയേഷനുകൾ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ കിലോമീറ്ററിന് 5-10 രൂപ വരെ വർധനവ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
നഗരത്തെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് 30 രൂപയാണ് (ആദ്യത്തെ 2 കിലോമീറ്ററിന്). ഏറ്റവും കുറഞ്ഞ നിരക്ക് 40 രൂപയായി ഉയർത്താനാണ് അസോസിയേഷന്റെ ആവശ്യം. മാർച്ച് 12 ലെ യോഗത്തിൽ നിരക്ക് വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അവസാനമായി ഓട്ടോ നിരക്ക് വർധിപ്പിച്ചത് 2021ലാണ്. ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, രാജാജിനഗർ, ജയനഗർ ആർടിഒകളിലെ ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ, ഉപഭോക്തൃ ഫോറത്തിൽ നിന്നുള്ള പ്രതിനിധി, ബെംഗളൂരുവിലെ എല്ലാ ഓട്ടോ അസോസിയേഷനുകളുടെയും നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
TAGS: BENGALURU | PRICE HIKE
SUMMARY: Auto fare in Bengaluru to get costly



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.