ബിബിഎംപി ബജറ്റ് അവതരണം മാർച്ച്‌ 20ന്


ബെംഗളൂരു: ബിബിഎംപി ബജറ്റ് അവതരണം മാർച്ച്‌ 20ന്. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാതെ തുടർച്ചയായ അഞ്ചാം തവണയാണ് ബിബിഎംപി ബജറ്റ് അവതരിപ്പിക്കുന്നത്. 18,000 കോടി രൂപയുടെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും പൗരക്ഷേമത്തിനും നല്ലൊരു വിഹിതം ആസൂത്രണം ചെയ്യുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ബിബിഎംപിയുടെ സാമ്പത്തിക വിഹിതം നിലവിൽ മെച്ചപ്പെട്ടിട്ടുണ്ട്. 2024-25 ൽ, ബിബിഎംപി 12,369 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. പിന്നീട് ഓരോ വർഷവും 5-8 ശതമാനം അധിക തുക ബജറ്റിൽ ഉൾപ്പെടുത്തി. 2025-26 ലെ 18,000 കോടി രൂപയുടെ ബജറ്റിൽ 37 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ജനങ്ങളുടെ മേൽ അധിക ഭാരം ചുമത്താതെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. പരസ്യ ഫീസ്, പ്രീമിയം ഫ്ലോർ എഇഎ അനുപാതം (എഫ്എആർ) എന്നിവയുൾപ്പെടെയുള്ള ഇതര വരുമാന സ്രോതസ്സുകളും ബിബിഎംപി പരിശോധിക്കും.

ബജറ്റിനെ കുറിച്ചുള്ള ചർച്ചകൾക്കായി മാർച്ച് 15ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി. കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേരും. ബെംഗളൂരുവിനെ പ്രതിനിധീകരിക്കുന്ന എംഎൽഎമാരും മന്ത്രിമാരും ഉൾപ്പെടുന്ന യോഗം ബജറ്റ് അവതരണത്തിന് മുമ്പ് നഗരത്തിന്റെ വികസന മുൻഗണനകൾക്ക് അന്തിമരൂപം നൽകിയേക്കും.

TAGS: |
SUMMARY: BBMP budget on March 20, outlay may go up to Rs 18k cr


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!