ബ്രാൻഡ് ബെംഗളൂരുവിന് മുൻഗണന; വാർഷിക ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി


ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി. 19,93,064 രൂപയുടെ ബജറ്റ് ആണ് ബിബിഎംപി അവതരിപ്പിച്ചത്. ബ്രാൻഡ് ബെംഗളൂരു പദ്ധതിക്കാണ് ഇത്തവണ ബജറ്റിൽ മുൻഗണന നൽകിയിട്ടുള്ളത്. 42,000 കോടി രൂപ ടണൽ റോഡ് പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബിബിഎംപി കൗൺസിൽ ഇല്ലാത്ത തുടർച്ചയായ അഞ്ചാം ബിബിഎംപി ബജറ്റ് ആണിത്. ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥിന്റെയും അഡ്മിനിസ്ട്രേറ്റർ ഉമാശങ്കറിന്റെയും സാന്നിധ്യത്തിൽ സ്‌പെഷ്യൽ കമ്മീഷണർ (ധനകാര്യം) കെ. ഹരീഷ് കുമാർ ബജറ്റ് അവതരിപ്പിച്ചു.

ഗതാഗതം സുഗമമാക്കുന്നതിന് 880 കോടി രൂപയും, എലിവേറ്റഡ് കോറിഡോറുകൾ/ഗ്രേഡ് സെപ്പറേറ്ററുകൾക്ക് 13,200 കോടി രൂപയും, ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾക്ക് 9,000 കോടി രൂപയും, അഴുക്കുചാലുകളുടെ നവീകരണത്തിന് 3,000 കോടി രൂപയും, റോഡുകളുടെ വൈറ്റ്-ടോപ്പിംഗിന് 6,000 കോടി രൂപയും, സ്കൈഡെക്ക് നിർമ്മാണത്തിന് 400 കോടി രൂപയും വകയിരുത്തി. ബിബിഎംപി അധികാരപരിധിയിലുള്ള 20 ലക്ഷം സ്വത്തുക്കളുടെ സർവേയ്ക്കായി പ്രത്യേക വിഭാഗം സ്ഥാപിക്കുക, കരാറുകൾ അവസാനിച്ച 143 സ്വത്തുക്കൾക്ക് ടെൻഡർ നടപടികൾ സ്വീകരിക്കുക, 750 കോടി രൂപ സമാഹരിക്കുന്നതിനായി പുതിയ പരസ്യ നയത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുക, നിയമവിരുദ്ധ പരസ്യങ്ങൾ തടയുക, ഫുട്പാത്തുകളിൽ അനധികൃത വാഹന പാർക്കിംഗ് തടയുക, മെക്കാനിക്കൽ പാർക്കിംഗ് സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയും ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്.

പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വിതരണം ചെയ്യുന്നതിനായി 500 ഇലക്ട്രിക് ഗുഡ്സ് ഓട്ടോറിക്ഷകൾ വാങ്ങുന്നതിന് 10 കോടി രൂപ അനുവദിക്കുക, യോഗ്യരായ 1,000 ജോലിക്കാരായ സ്ത്രീകൾക്കും പൗരകർമികൾക്കും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, ഭിന്നശേഷിക്കാർക്ക് 15 കോടി രൂപ ചെലവിൽ മുച്ചക്ര വാഹനങ്ങൾ, ട്രാൻസ്‌ജെൻഡർമാർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ സഹായം, ഗൃഹ ഭാഗ്യത്തിന് 130 കോടി രൂപ, ഭവന പദ്ധതികൾക്ക് 6 ലക്ഷം രൂപ സഹായം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ. 225 ബിബിഎംപി വാർഡുകൾക്കായി 675 കോടി രൂപയുടെ ഗ്രാന്റും ബജറ്റിൽ നീക്കിവെച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥിരമായ വിലയിരുത്തൽ പ്രവർത്തനങ്ങൾക്കായി 247.25 കോടി രൂപ, ലോകബാങ്കിൽ നിന്നുള്ള 500 കോടി രൂപ വായ്പ ഉപയോഗിച്ച് അടുത്ത മൂന്ന് വർഷത്തേക്ക് 174 കിലോമീറ്റർ സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിന് 2,000 കോടി രൂപ എന്നിവയും ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.

TAGS: |
SUMMARY: BBMP presents Rs 19.9K crore budget with ‘Brand ' in focus


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!