ബെംഗളൂരു ചലച്ചിത്രമേളയ്ക്ക് തുടക്കമായി; നിർമ്മാല്യം, ഫെമിനിച്ചി ഫാത്തിമ ഉള്‍പ്പെടെ ഇന്ന് 3 മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ലോകസിനിമയുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു, വിധൻസൗധയില്‍ ശനിയാഴ്ച വൈകിട്ട് നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയ്ക്ക് തിരികൊളുത്തി. കന്നഡനടൻ ഡോ. ശിവരാജ്കുമാർ, നടൻ കിഷോർകുമാർ, നടി പ്രിയങ്കാ മോഹൻ എന്നിവർ അതിഥികളായി.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമനിർമാണ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി, മന്ത്രി കെ.ജെ. ജോർജ്, കർണാടക ചലച്ചിത്ര അക്കാദമി അധ്യക്ഷൻ ഡോ. സാധു കോകില, റിസ്വാൻ അർഷദ് എം.എൽ.എ., സലിം അഹമ്മദ് എം.എൽ.സി, തുടങ്ങിയവർ സംബന്ധിച്ചു. വിഖ്യാത വയലിനിസ്റ്റും പദ്മഭൂഷൻ ജേതാവുമായ എൽ. സുബ്രഹ്മണ്യം, പ്രശസ്ത ഗായിക കവിതാ സുബ്രഹ്മണ്യം എന്നിവർ നയിച്ച സംഗീതസന്ധ്യയും അരങ്ങേറി. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പൈർ' എന്ന ഹിന്ദിചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
ഹിമാലയന്‍ പശ്ചാത്തലത്തില്‍ വൃദ്ധദമ്പതിമാരായ പദത്തിന്റെയും തുളസിയുടെയും ഒറ്റപ്പെടലിന്‍റെയും പ്രതീക്ഷകളുടെയും കഥപറയുന്ന പൈർ ടള്ളിൻ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം നേടിയിട്ടുണ്ട്. ദേശീയ പുരസ്കാര ജേതാവ് വിനോദ് കാപ്രിയാണ് പൈർ-ന്‍റെ സംവിധായകന്‍.
മേളയുടെ രണ്ടാം ദിനമായ ഇന്ന് 3 മലയാള ചിത്രങ്ങൾ ഉൾപ്പെടെ എട്ട് സ്ക്രീനുകളിലായി 40 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി, അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച നിർമ്മാല്യം ഇന്ന് പ്രദര്‍ശിപ്പിക്കും, കഴിഞ്ഞ തവണത്തെ ഐഎഫ്എഫ്കെയിൻ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സ്വന്തമാക്കിയ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയും സൂരജ് ടോം ഒരുക്കിയ വിശേഷവും ഇന്ന് പ്രദർശിപ്പിക്കും. ഫെമിനിച്ചി ഫാത്തിമ ഏഷ്യൻ മത്സര വിഭാഗത്തിലും വിശേഷം ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലുമാണ് പ്രദർശിപ്പിക്കുന്നത്.
രാജാജിനഗർ ഓറിയോൺ മാളിലെ 11 സ്‌ക്രീനുകളിലും ഡോ. രാജ്കുമാർ ഭവനിലും സുചിത്ര ഫിലിം സൊസൈറ്റിയിലും കലാവിധര സംഘയിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽനിന്നുള്ള 200-ലധികം ചിത്രങ്ങള്‍ പ്രദർശിപ്പിക്കും.
ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂൾ
TAGS : BIFFES-2025
SUMMARY : Bengaluru Film Festival begins; 3 Malayalam films including Nirmalayam and Feminichi Fathima to be screened today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.