ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ ആരംഭിക്കും. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ജിബിഡിഎ) ടെൻഡർ ക്ഷണിച്ചു.
നഗരത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലായി ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് ജനുവരി അവസാനം കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. 2005 മുതൽ സംസ്ഥാന സർക്കാരുടെ പരിഗണനയിലുള്ള പദ്ധതിയാണിത്.
ഇതിനായി കൺസൾട്ടന്റിനെ ഉടൻ നിയമിക്കും. ടൗൺഷിപ്പിൻ്റെ ആകെ വിസ്തീർണം 8,935 ഏക്കറാണ്. 2,742 ഏക്കർ സാമ്പത്തിക ഇടനാഴികളും (ഇസി) ഇതിൽ ഉൾക്കൊള്ളുന്നു. പ്രദേശത്തിന് ചുറ്റുമുള്ള ബഫർ സോണുകൾ ഉൾപ്പെടെ ഏകദേശം 12,844 ഏക്കറാണുള്ളത്. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതി കൂടിയാണിത്.
ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയിൽ നിന്ന് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ നേരത്തെ അറിയിച്ചിരുന്നു. അല്ലാലസാന്ദ്ര, കഞ്ചുഗരനഹള്ളി കാവൽ, കഞ്ചുഗരനഹള്ളി, ഗൊല്ലരപാളയ, കെമ്പയ്യാനപാളയ, ബന്നിഗെരെ, ബ്യാരമംഗല, മണ്ഡലഹള്ളി, ഹൊസുരു, വഡേരഹള്ളി എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി പൂർത്തിയാകുക.
TAGS: BENGALURU
SUMMARY: Bengaluru to have first satellite township project at bidadi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.