ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം


ബെംഗളൂരു : പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വിധാൻസൗധയ്ക്ക് മുന്നിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങില്‍ മുഖ്യാതിഥിയാകും. ചലച്ചിത്രോത്സവ അംബാസഡർ നടന്‍ കിഷോർ കുമാർ, പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ എം. ഡബ്ല്യൂ. ഗോളെബിയക്ക്, നടി പ്രിയങ്ക മോഹന്‍, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്‌ അധ്യക്ഷന്‍ എം. നരസിംഹലു എന്നിവര്‍ പങ്കെടുക്കും. കർണാടക ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച സിനിമയെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങൾ നടൻ ശിവരാജ്കുമാർ പ്രകാശനം ചെയ്യും. രാത്രി എട്ടിന് ഹിന്ദി സിനിമ ‘പൈർ' ആണ് ഉദ്ഘാടന ചിത്രം. ഞായറാഴ്ച രാവിലെ മുതല്‍ സിനിമകളുടെ പ്രദർശനം ആരംഭിക്കും.

രാജാജിനഗർ ഒറിയോൺ മാളിലെ 11 സ്‌ക്രീനുകളിലും ഡോ. രാജ്കുമാർ ഭവനിലും സുചിത്ര ഫിലിം സൊസൈറ്റിയിലും കലാവിധര സംഘയിലുമായാണ് പ്രദര്‍ശനങ്ങള്‍. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകളുടെ 400 ഓളം പ്രദര്‍ശനങ്ങളുണ്ടാകും.

എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി ‘നിർമാല്യം' പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്.

ഏഷ്യൻ, ഇന്ത്യൻ, സമകാലിക ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. ഫെമിനിച്ചി ഫാത്തിമ, അപ്പുറം, ലെവൽ ക്രോസ്, വിശേഷം എന്നീ മലയാള സിനിമകൾ ഏഷ്യൻ, ഇന്ത്യൻ വിഭാഗങ്ങളിലായി മത്സരിക്കും. എട്ടിനാണ് മേളയുടെ സമാപനം.

TAGS :
SUMMARY : Bengaluru International Film Festival begins today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!