ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; ഓസ്കറിൽ തിളങ്ങിയ അനോറ ഇന്ന് പ്രദർശിപ്പിക്കും


ബെംഗളരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് കൊടിയിറങ്ങും. വിദേശസിനിമകളുൾപ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ ഓസ്കറിൽ  തിളങ്ങിയ ‘അനോറ'യും ഇന്ന് മേളയില്‍ പ്രദർശിപ്പിക്കും. രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീന്‍ എഴില്‍ വൈകിട്ട് 5.10 നാണ് പ്രദര്‍ശനം. ന്യൂയോര്‍ക് നഗരത്തിലെ സ്ട്രിപ് ക്ലബ്ബിലെ നര്‍ത്തകിയായ റഷ്യന്‍ വംശജയയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും അനോറ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ ചെറുബജറ്റില്‍ നിര്‍മിച്ച അനോറ അഞ്ചു പുരസ്കാരങ്ങളാണ്‌ ഓസ്കറില്‍ സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖനടി മിക്കി മാഡിസൺ സ്വന്തമാക്കി. ചിത്രം ഒരുക്കിയ ഷീൻ ബേക്കറിന് മികച്ച സംവിധായകന്‍, മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്‌ പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചു.

മേളയിലെ ഏഷ്യൻവിഭാഗം, ഇന്ത്യൻവിഭാഗം, കന്നഡവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ മത്സരവിജയികളെ ഇന്നറിയാം. ഏഷ്യൻ സിനിമാവിഭാഗത്തിൽ മലയാളത്തില്‍ നിന്ന് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ' യും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്ന്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം', അർഫാസ് അയ്യൂബിന്റെ ‘ലെവൽ ക്രോസ്', സൂരജ് ടോമിന്റെ ‘വിശേഷം' എന്നിവയും മത്സരിക്കുന്നുണ്ട്.



TAGS :
SUMMARY : Bengaluru International Film Festival concludes today

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!