ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ നാലാം ദിനമായ ഇന്ന് വിഖ്യാത കന്നഡ ചിത്രം ഘടശ്രാദ്ധ ഉൾപ്പെടെ 41 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഏഷ്യൻ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട മലയാള ചിത്രം ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. ബനശങ്കരി സുചിത്രാ ഫിലിം സൊസൈറ്റി ഹാളിൽ വൈകിട്ട് 6- നാണ് പ്രദർശനം. മേളയുടെ രണ്ടാം ദിവസം ചിത്രം പ്രദർശിപ്പിച്ചിരുന്നു.
രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീൻ പതിനൊന്നിൽ വൈകിട്ട് 4.30 നാണ് ഘടശ്രാദ്ധ പ്രദർശിപ്പിക്കുന്നത്. ജ്ഞാനപീഠ ജേതാവ് യുആർ അനന്ദമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി 1977 ൽ പുറത്തിറങ്ങിയ ചിത്രം റിസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ ആദ്യ ചിത്രം കൂടിയായ ഘടശ്രാദ്ധ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 20 ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
മേളയിൽ ഇന്നലെ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 50 സിനിമകൾ പ്രദർശിച്ചു. റിസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി അരവിന്ദൻ്റെ തമ്പും, ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറവുമാണ് പ്രദർശിപ്പിച്ച മലയാള ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്.
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Feminichi Fatima to be screened again today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.