രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

ബെംഗളൂരു: പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണ മാനേജ്മെന്റ് സംവിധാനത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജല ബോർഡായി ബിഡബ്ല്യൂഎസ്എസ്ബി. മികച്ച നിലവാരമുള്ള കുടിവെള്ളം നൽകുന്നതിനുള്ള ബിഡബ്ല്യൂഎസ്എസ്ബിയുടെ പ്രതിബദ്ധതയ്ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു.
ആറ് മാസത്തെ സമഗ്രമായ വിലയിരുത്തലിന് ശേഷം, ബെംഗളൂരുവിലെ ജലവിതരണ സംവിധാനത്തിൽ നടപ്പിലാക്കിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ബിഐഎസ് സംഘം പ്രശംസിച്ചു. ബിഐഎസിന്റെ മാനദണ്ഡങ്ങൾ ബിഡബ്ല്യൂഎസ്എസ്ബി വിജയകരമായി പാലിച്ചു. കാര്യക്ഷമവും സുരക്ഷിതവും സുസ്ഥിരവുമായ ജല മാനേജ്മെന്റ് ആണ് നഗരത്തിൽ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലുള്ളവർക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നൽകുക എന്നതാണ് മുൻഗണന. ജലവിതരണ സംവിധാനത്തിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് ബിഡബ്ല്യൂഎസ്എസ്ബി എന്നും ശിവകുമാർ പറഞ്ഞു.
ജല ഉപഭോഗം, സംസ്കരണം, സംഭരണം, പമ്പിംഗ്, പൈപ്പ്‌ലൈൻ ശൃംഖലയിലൂടെയുള്ള കുടിവെള്ള വിതരണം, നിലവിലുള്ള പൈപ്പ് കണക്ഷൻ അറ്റകുറ്റപ്പണികൾ, ജല ഗുണനിലവാര ഉറപ്പ്, ഉപഭോക്തൃ മീറ്ററിംഗ്, ബില്ലിംഗ് എന്നിവയുൾപ്പെടെ ജലവിതരണ പ്രവർത്തനങ്ങളുടെ മുഴുവൻ ഘടകങ്ങളും ബിഐഎസ് സർട്ടിഫിക്കേഷനിൽ ഉൾപ്പെടുന്നുവെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ ഡോ. റാം പ്രസാദ് മനോഹർ വ്യക്തമാക്കി.
TAGS: BENGALURU | BWSSB
SUMMARY: Bangalore Water Supply and Sewerage Board becomes first water board to get BIS certification



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.