ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ ആന്‍റിബയോട്ടിക്കുകള്‍ രാജ്യത്ത് നിരോധിച്ചു


ന്യൂഡൽഹി: ​മൃഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ച് കേന്ദ്ര സർക്കാർ. ഇത്തരം ആന്റിബയോട്ടിക്കുകളുടെ ദുരുപയോ​ഗം മൃ​ഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന ഡ്ര​ഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

കോഴിത്തീറ്റയിലും കാലിത്തീറ്റയിലും ഉൾപ്പെടെ സപ്ലിമെന്റായി ഇവ ഉപയോഗിക്കാറുണ്ട്. മനുഷ്യരിൽ മൂത്രാശയ അണുബാധയുടെയും മറ്റും ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. അസ്ഥിമജ്ജയ്ക്ക് തകരാറ്, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് ഈ ആന്‍റിബയോട്ടിക്കുകള്‍ കാരണമാകുമെന്നാണ് കണ്ടെത്തൽ. 2018 ല്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മാംസം, മുട്ട, സമുദ്രവിഭവങ്ങൾ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ എന്നിവയുടെ സംസ്കരണത്തിൽ ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നിവയുൾപ്പെടെ നിരവധി ആന്റിബയോട്ടിക്കുകളുടെയും വെറ്ററിനറി മരുന്നുകളുടെയും ഉപയോഗം നിരോധിച്ചിരുന്നു.

TAGS: |
SUMMARY: Centre bans chlorofenicol drug in Country


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!