പക്ഷിപ്പനി; ചിക്കബല്ലാപുരയിൽ 440 കോഴികളെ കൊന്നൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരദഹള്ളിയിൽ 440ഓളം കോഴികളെ കൊന്നൊടുക്കി. വ്യാഴാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ
ഗ്രാമത്തിൽ ശുചീകരണ ഡ്രൈവ് നടത്തുകയും വൈറസ് കൂടുതൽ പടരുന്നത് തടയുന്നതിനും പ്രദേശവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ആക്‌സസ് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തു.
വരദഹള്ളി മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന കോഴികളിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി അടിയന്തര യോഗം വിളിച്ചുചേർത്ത് മുൻകരുതൽ നടപടികൾ എടുക്കാൻ നിർദേശിച്ചിരുന്നു.
ഗ്രാമത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാഴാഴ്ച മുതൽ കോഴി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരദഹള്ളി ഗ്രാമത്തിൽ നിന്ന് കോഴികളെ പുറത്തേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വരദഹള്ളി ഗ്രാമത്തിൽ 405 ജനസംഖ്യയുള്ള 96 വീടുകളുണ്ട്. ഇവിടെ കോഴികളുടെ സർവേ ഇതിനകം നടത്തിയിട്ടുണ്ട്. ഗ്രാമത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെയും കോഴികളുടെയും സർവേ നടത്തും. രോഗബാധ ഇല്ലാതാക്കാൻ റോഡുകളിൽ ബ്ലീച്ചിംഗ് പൗഡർ വിതറുകയും വാഹനങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുമെന്ന് ചിക്കബല്ലാപുര ഡെപ്യൂട്ടി കമ്മീഷണർ പി.എൻ. രവീന്ദ്ര പറഞ്ഞു.
TAGS: BENGALURU | BURD FLU
SUMMARY: After bird flu outbreak, villagers allow culling of 440 birds



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.