നയൻതാരയില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ; ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ചെന്നൈ: നാനും റൗഡി താൻ എന്ന സിനിമയുടെ പകർപ്പവകാശ ലംഘനത്തിന് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തു. നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും എതിരെ പകർപ്പവകാശം ലംഘിച്ചു എന്നുകാട്ടി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്.
നയൻതാരയെക്കുറിച്ചുള്ള നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ നിന്നും ‘നാനും റൗഡി താൻ' സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് കേസ് നല്‍കിയിരിക്കുന്നത്.
‘നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് നയൻതാരയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംവിധായകൻ വിഘ്നേഷ് ശിവൻ പ്രവര്‍ത്തിച്ചതെന്നും, ഈ അണ്‍പ്രൊഫഷണല്‍ സമീപനം ചിത്രത്തിന് വലിയ നഷ്ടം ഉണ്ടാക്കിയന്നാണ് കേസിലെ സത്യവാങ്മൂലത്തില്‍ ധനുഷിന്‍റെ കമ്പനി ആരോപിക്കുന്നത്. മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും അവഗണിച്ചു കൊണ്ട് നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ മാത്രം നിരവധി തവണ റീടേക്ക് എടുത്തു.
അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കള്‍ക്ക് മുൻഗണന നല്‍കാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ധനുഷ് പറയുന്നു. നയൻതാരയുടെ 40-ാം പിറന്നാള്‍ ദിനത്തിലായിരുന്നു നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്നത്.
ഇതില്‍ നാനും റൗഡി താൻ എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ ധനുഷ് നയൻതാരയ്ക്കെതിരെ പകർപ്പവകാശ ലംഘനത്തിനെതിരെ 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. തുടർന്ന് ധനുഷിനെതിരെ പ്രതികരിച്ച് നയൻതാരയും രംഗത്തെത്തിയിരുന്നു. അന്ന് താരത്തെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്.
TAGS :
SUMMARY : NAYANTHARA | DHANUSH
His focus was only on Nayanthara; Dhanush demands Rs 1 crore compensation



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.