ആരാധകർക്ക് ആശങ്ക വേണ്ട; എമ്പുരാൻ മാര്‍ച്ച് 27 ന് തന്നെ എത്തും, നിർണായക ഇടപെടലുമായി ഗോകുലം മൂവീസ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പൃഥ്വി ചിത്രം എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും. എമ്പുരാന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസും തമിഴ് സിനിമയിലെ വമ്പന്‍ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ റിലീസിന് മുന്നോടിയായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ആശിര്‍വാദിനും ലൈക്കയ്ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രീ ഗോകുലം മൂവീസ് നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടത്. ലൈക്ക പ്രൊഡക്ഷന്‍സില്‍ നിന്ന് ചിത്രത്തിന്‍റെ വിതരണം ഗോകുലം മൂവീസ് ഏറ്റെടുത്തു. കേരളത്തില്‍ ആശിര്‍വാദ് തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കും.
ആശിര്‍വാദിനൊപ്പം സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിന്ന് പിന്‍വാങ്ങിയതില്‍ വന്ന ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളടക്കം പുറത്തെത്തിക്കുന്നതില്‍ മുടക്കം വന്നിരുന്നു. കേരളത്തിന് പുറത്ത് ലൈക്ക പ്രൊഡക്ഷന്‍സും കേരളത്തില്‍ ആശിര്‍വാദും വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന കരാര്‍. ലൈക്ക പ്രൊഡക്ഷന്‍ പിന്‍മാറിയതോടെ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തു. സമീപകാലത്ത് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച വന്‍ ചിത്രങ്ങള്‍ പലതും പരാജയമായിരുന്നു. ഇതില്‍ തിയേറ്റര്‍ ഉടമകളുമായി സാമ്പതിക തര്‍ക്കവും നിലനിന്നിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടെല്ലാമാണ് ലൈക്ക പിന്‍മാറിയതെന്നാണ് വിവരം.
TAGS : EMPURAN
SUMMARY: Empuraan will arrive on March 27th, Gokulam Movies with a decisive intervention



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.