ഏറ്റുമാനൂര്‍ ആത്മഹത്യ; നോബിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷൻ

കോട്ടയം ഏറ്റുമാനൂരിലെ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി. നോബിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നോബി ഷൈനിയെയും മക്കളെയും നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും മരിക്കുന്നതിന്‍റെ തലേന്ന് പോലും നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാല്‍ നോബി ഷൈനിയെ ഫോണ്‍ വിളിച്ചിട്ടില്ലെന്നും അത്തരത്തിലൊരു ഫോണ്‍കോള്‍ രേഖ പോലീസിനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിന് നിർദേശം നല്‍കികൊണ്ട് കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു മാറ്റി.
TAGS : LATEST NEWS
SUMMARY : Ettumanoor suicide; Prosecution says granting bail to Nobi will send the wrong message



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.