താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റര്‍ പൂട്ടണം; നിര്‍ദേശം നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍


താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകള്‍ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡിഇഒയാണ് ഉത്തരവിട്ടത്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മർദ്ദനമേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

താമരശേരി പഴയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെല്‍ പാർട്ടിയെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. എളേറ്റില്‍ വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികള്‍ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നുപോവുകയും ഇതിനെത്തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ കൂവി വിളിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലെ തുടക്കം.ഇതിന്റെ പേരിലാണ് വീണ്ടും വലിയ സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മാരകായുധം കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയില്‍ പൊട്ടലുണ്ടായതായി പോസ്റ്റുമോട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ഞെട്ടിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റുകളും പുറത്തായിരുന്നു. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. കേസില്‍ അറസ്റ്റിലായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

TAGS :
SUMMARY : Illegal tuition center in Thamarassery should be closed; District Education Officer issues directive


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!