രണ്ട്​ ലക്ഷം ​കൈക്കൂലി വാങ്ങവേ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡി.ജി.എം പിടിയിൽ


തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയില്‍. എറണാകുളത്തെ ഐഒസി സെയിൽസ് ഡിജിഎമ്മായ അലക്സ് മാത്യുവാണ് പിടിയിലായത്. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

പണം വാങ്ങാനായി മാത്രം അലക്സ് മാത്യു തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഗ്യാസ് ഏജൻസിയിലേക്ക് ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് പലതവണ ഉദ്യോഗസ്ഥൻ മനോജിനോട് ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ മനോജിന്റെ കടയ്ക്കലിലെ ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും അത് വേണ്ടെങ്കിൽ 10,00000 രൂപ നൽകണമെന്നും അലക്സ് ആവശ്യപ്പെട്ടു. ഇത് പ്രകാരം കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് തന്ത്രപരമായി വിജിലൻസ് അറസ്റ്റ് ചെയ്തത്. മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥ ർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. അലക്സ്‌ മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.


TAGS :
SUMMARY: Indian Oil Corporation DGM caught taking bribe of Rs 2 lakh

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!