യാക്കോബായ സഭ; പുതിയ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്

കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ചൊവ്വാഴ്‌ച നടക്കും. ലബനാനിലെ പാത്രിയാർക്ക അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ത്യൻസമയം വൈകീട്ട് ഏഴരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ചടങ്ങുകളിൽ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കാർമികനാകും. സുറിയാനി ഓർത്തഡോക്സ് സഭാ മെത്രാപോലീത്തമാർ സഹകാർമികരാകും.
മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, അന്ത്യോഖ്യൻ സിറിയൻ കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവ, മാർത്തോമ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത എന്നിവരും ലബനനിൽ എത്തി.
വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാരിന്റെ ഏഴംഗ ഔദ്യോഗിക പ്രതിനിധിസംഘവും ചടങ്ങുകൾക്ക് സാക്ഷിയാകും. എംഎൽഎമാരായ പി വി ശ്രീനിജിൻ, ഇ ടി ടൈസൺ, ജോബ് മൈക്കിൾ, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരാണ് സംഘത്തിലുള്ളത്. ബെയ്റൂട്ട് മെത്രാപോലീത്ത മാർ ഡാനിയേൽ ക്ലീമിസ്, ആയുബ് മാർ സിൽവാനിയോസ് എന്നിവർ പ്രതിനിധിസംഘത്തെ സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.വത്തിക്കാനിൽനിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൽ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
കാതോലിക്കാ ബാവയായി സ്ഥാനമേറ്റശേഷം 30ന് കേരളത്തിലെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകും. പകൽ 2.15നാണ് അദ്ദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തുക. അവിടെനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. അവിടെ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ പ്രാർഥന നടത്തും. തുടർന്ന് മലങ്കരയിലെ സുറിയാനി സഭാ മെത്രാപോലീത്തമാരുടെ കാർമികത്വത്തിൽ സ്ഥാനാരോഹണശുശ്രൂഷ (സുന്ത്രോണീസോ) നടക്കും. വൈകിട്ട് 4.30ന് ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദനസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യും. വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുക്കും.
TAGS : MOR GREGORIOS JOSEPH | JACOBITE SYRIAN CHURCH
SUMMARY : Ordination of Joseph Mar Gregorios today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.