കന്നഡ-മറാഠി ഭാഷാ തർക്കം; മഹാരാഷ്ട്ര ബസ് തടഞ്ഞ് ജീവനക്കരെ കന്നഡ ഷാള്‍ അണിയിച്ചു

ബെംഗളൂരു: കന്നഡ-മറാഠി ഭാഷാതർക്കം രൂക്ഷമായ വടക്കന്‍ കര്‍ണാടകയില്‍ മഹാരാഷ്ട്ര ബസിനുനേരെ അതിക്രമം. കലബുറഗിയിലെ ആലന്ദ് ചെക്ക് പോസ്റ്റിന് സമീപം കന്നഡ സംഘടനാ പ്രവർത്തകർ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും പുറത്തിറക്കി കന്നഡ ഷാള്‍ അണിയിച്ചു. ബസിന്റെ മുൻവശത്തെ ഗ്ലാസിൽ ‘ജയ് കന്നഡ' എന്ന മുദ്രാവാക്യമെഴുതുകയും ചെയ്തു. മഹാരാഷ്ട്ര ഏകോപനസമിതിക്കും ശിവസേനയ്ക്കുമെതിരായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ബെളഗാവിയിൽ മറാഠി സംസാരിക്കാത്തതിന് കർണാടക ആർ.ടി.സി. ബസിന്റെ കണ്ടക്ടറെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന്റെ തുടർച്ചയായി മഹാരാഷ്ട്രയിൽ കർണാടക ആർ.ടി.സി.യുടെയും കർണാടകത്തിൽ മഹാരാഷ്ട്ര ആർ.ടി.സി.യുടെയും ബസുകൾക്കുനേരെ ആക്രമണമുണ്ടായിരുന്നു.
#WATCH | Karnataka | Language row: Pro-Kannada activists stopped a Maharashtra State Road Transport Corporation Bus in Karnataka's Kalaburagi. They felicitated the bus driver and conductor with shawls. Later, they wrote “Jai Kannada” on the bus pic.twitter.com/X3QL7GQuua
— ANI (@ANI) March 1, 2025
പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന മഹാരാഷ്ട്രയുടെ ബസ് സർവീസുകള്‍ കഴിഞ്ഞ ദിവസമാണ് പുനസ്ഥാപിച്ചത്. ബെളഗാവി, റായ്ച്ചൂരു, കലബുർഗി എന്നിവിടങ്ങളിലാണ് ഭാഷാ തർക്കം രൂക്ഷമായുള്ളത്.
TAGS : KANNADA -MARATHI LANGUAGE DISPUTE | KALBURGI
SUMMARY :Kannada-Marathi language dispute; Maharashtra bus stopped in kalburgi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.