ആശാവര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ നല്‍കണമെന്ന് കേരള എം പിമാര്‍ ലോക്സഭയിൽ


ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പി മാര്‍. കെ സി വേണുഗോപാല്‍, ശശി തരൂര്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് എം പി മാര്‍ ആവശ്യപ്പെട്ടത്.

ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ 30 ദിവസമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. അവര്‍ക്ക് ദിവസവേതനം ലഭിക്കുന്നില്ല. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരസ്പരം പഴി ചാരുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്ന് ശശി തരൂര്‍ എം പിയും ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം പിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച മുന്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നല്‍കാനുള്ള കുടിശ്ശിക ആശമാര്‍ക്ക് നല്‍കണമെന്നും പ്രതിമാസ വേതനവും പെന്‍ഷനും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.  ആശമാരെ ദുരിതത്തിലേക്കു തള്ളിവിടരുതെന്നും രേഖാ ശർമ ആവശ്യപ്പെട്ടു. അതേസമയം സഭയിലുണ്ടായിരുന്ന കേന്ദ്ര മന്ത്രിമാരാരും വിഷയത്തോട് പ്രതികരിച്ചില്ല.

TAGS :
SUMMARY : Kerala MPs demand Rs 21,000 for Asha workers in Parliament


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!